Kerala Malayalam Song Lyrics Page 31 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 31

malayalam 9390


ഒന്നുചിരിക്കൂ.. കണ്ണുതിരിക്കൂ
ചിരിക്കു ചിരിക്കു ചിരിക്കു
ഇന്നു ചിരിക്കാം നാളെക്കരയാം
ഇന്നലെത്തെക്കഥ മറന്നേക്കാം
ഒന്നു ചിരിക്കൂ

കണ്ണീരൊഴുക്കി കണ്ണുരണ്ടും മുഴുക്കി
മാനത്തു പകച്ചൊന്നു നോക്കുന്നേ
കരിച്ചീളു പതിച്ചോ? ഒരു പെണ്ണു ചതിച്ചോ?

എലിവെഷം വേണോ? ഫോളിഡോളു വേണോ?
മുഴം കയര് വേണോ?
എന്തുപറ്റി ഡേഞ്ചര് ? രണ്ടുവീലും പഞ്ചര് ?
എഴിക്കു നടക്കു മനം നിറഞ്ഞൊന്നു ചിരിക്കു

കുടുകുടെ കരയുന്ന ചേട്ടന്റെ കണ്ണീര്
കൊടുങ്ങല്ലൂര് അങ്ങാടി കടലൊന്നു തീര്ത്തെ
കടലൊന്നു തീര്ത്തതില് കപ്പലു വന്നേ
കപ്പലില് ചരക്കുകളെന്തെല്ലാമുണ്ട്?

മീനുപ്പെണ്ണിന്റെ കണ്ണിന്റെ തുടുപ്പ്
വേന്നന് ചേട്ടന്റെ വെറികൊണ്ട നടപ്പ്
സരോജക്കുഞ്ഞിന്റെ സരിഗമപ്പാട്ട്
തരം കണ്ട നിങ്ങടെ കൈമണിക്കൊട്ട്
കണ്ണുകടി-കാക്കപിടി-കാലുമാറ്റം-തോളിക്കേറ്റം
തമ്മില്ത്തല്ല് തൊഴുത്തില്ക്കുത്ത്
വേലയിറക്കുണ്ടേ വന് വേലയിറക്കുണ്ടേ
ഒന്നു ചിരിക്കൂ…..
Read More

Kerala Malayalam Song Lyrics Page 32 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 32

malayalam 9390


ഒരു പിഴയും കരുതിടാത്ത എന്റെ ജീവിതാശയില്
ഓടിയെത്തി എന്തിനോ കൂടുമീ ഇരുള് …

ഒരു പിഴയും കരുതിടാത്തൊരെന്റെ ജീവിതാശയില്
ഓടിയെത്തി എന്തിനീ കൂടുംകൂരിരുള് കൂടുംകൂരിരുള്

വളര്മതിയായ് നിന്റെ രൂപം വാനില് വന്നു ചേരവേ
അലകടലായ് എന് ഹൃദയം വിണ്ണിലേക്കുയര്ന്നുപോയ്
വിണ്ണിലേക്കുയര്ന്നുപോയ്

അച്ഛനൊന്നു ശാസിച്ചീടില് അമ്മയുണ്ടു തലോടുവാന്
അമ്മതന് മുഖം കറുക്കില് അച്ഛനുണ്ടു ലാളിക്കാന്
കര്മ്മദോഷമാര്ന്നൊരെന്റെ അമ്മ നീ പിരിഞ്ഞുപോയ്
അച്ഛനും കയര്ക്കിനെന്നെ ആരുമില്ല താങ്ങുവാന്


Read More

Kerala Malayalam Song Lyrics Page 33 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 33

malayalam 9390
കഥപറയാമോ കാറ്റേ?
ഒരുകഥപറയാമോ കാറ്റേ
കദനം നീക്കണ കവിതതുളുമ്പണ
കഥപറയാമോ കാറ്റേ?

തങ്കത്തംബുരുമീട്ടും കരളില്
സംഗീതത്തിന് അമൃതം വഴിയാന്
പുത്തന് സ്മരണകളാകും ചെറു ചെറു
പൂമ്പാറ്റകളുടെ ചിറകുകള് വിരിയാന്
കഥപറയാമോ…………

മണ്ടിനടക്കും വനനദിതന്നുടെ
ചുണ്ടില് പൊട്ടിച്ചിരികളുയര്ത്തിയ
കളിയില് കാനനമുകിലുകള് തന്നുടെ
ചെവിയില് നീ ചെന്നോതിയ നിന്നുടെ
കഥപറയാമോ……..
Read More

Kerala Malayalam Song Lyrics Page 34 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 34

malayalam 9390
മാനത്തുള്ളൊരു മുത്തശ്ശിയിന്നലെ
മാവുകൊണ്ടൊരു നെയ്യപ്പം ചുട്ടു
ആകാശവീട്ടിലെ ആയിരം കുഞ്ഞുങ്ങള്
വായില്ക്കോട്ടയോടെ വട്ടമിട്ടു

കുന്നും മലകളും മാമരച്ചില്ലയാല്
കുഞ്ഞിക്കൈയ്യുകള് പൊക്കിപ്പിടിച്ചു
താഴെയുള്ളൊരു നീലക്കുളങ്ങള്
താമരക്കിണ്ണം നീട്ടിപ്പിടിച്ചു

നെയ്യപ്പം ചുട്ടു പറത്തിന്മേല് വെച്ചു
പയ്യെ മുത്തശ്ശികണ്ണൊന്നടച്ചു
ഓടിയെത്തിയ വമ്പനാം മേഘം
ഒറ്റക്കു നെയ്യപ്പം തിന്നുവാന് നോക്കി

കയ്യില് കിട്ടാത്ത നെയ്യപ്പം
അതു പൊട്ടിച്ചാല് പൊട്ടാത്ത നെയ്യപ്പം
കുഞ്ഞുങ്ങള്ക്കെത്താത്ത നെയ്യപ്പം
അതു തിന്നുവാന് പറ്റാത്ത നെയ്യപ്പം
Read More

Kerala Malayalam Song Lyrics Page 35 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 35

malayalam 9390
മധുവിധുവിന് രാത്രി വന്നു
മാധവന് കടന്നുവന്നൂ
ഓര്ത്തുവെച്ച പ്രേമഗാനം
ഞാന് മറന്നുപോയ് സഖീ

പൂമുടി ഞാന് കോതിയില്ലാ
പുഷ്പമാല ചൂടിയില്ലാ
ആമദനന് അപ്പോഴേക്കും കടന്നുവന്നു
ചന്ദനമണിഞ്ഞില്ല ചന്തം വരുത്തിയില്ല
നന്ദബാലന് പിന്നില് വന്നെന് കണ്ണിണ മൂടി
സഖീ മധുവിധുവിന് …..

കോര്ത്തുവെച്ച മുല്ലമാല
ചാര്ത്തിയില്ല വിരിമാറില്
താമരത്തളിരിനാല് വീശിയില്ല
കണ്ടുകണ്ടു ചിരിക്കട്ടേ
കണ്ണനെന് ചാപല്യങ്ങള്
കൊണ്ടല് വര്ണ്ണന് എന്റെ മുന്നില് വന്നതേ പോരും
സഖീ മധുവിധുവിന് രാത്രി വന്നു…..
Read More

Kerala Malayalam Song Lyrics Page 36 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 36

malayalam 9390
തൊട്ടാല് മൂക്കിനു ശുണ്ഠി നീ
മുട്ടാപ്പോക്കുള്ള മണ്ടീ
തണ്ടൊടിഞ്ഞൊരു താമരപോല് കണ്ടാലെന്തിനു വാട്ടം?
കണ്ടുമുട്ടും നേരമെന്തിനു വീട്ടിലേക്കൊരോട്ടം?
കണ്ണുകള്ക്കെന് കോലമൊട്ടും ഇഷ്ടമല്ലെന്നാകില്
കവിളിലെങ്ങിനെ മഴവില്ലിന് നിഴലാട്ടം വന്നു?
കരളിലൊരു പൂങ്കിനാവു കിക്കിളികൂട്ടുന്നുണ്ടോ?

വായില് നിന്നൊരു വാക്കുവീണാല്
വൈരമിങ്ങു വീഴുമോ?
ഭൂമിയാപ്പാതാളത്തില് തലകുത്തിത്താഴുമോ?
വാക്കുവേണ്ട വാക്കുവേണ്ട നോക്കു പോരും പൊന്നെ

പണ്ടേ പണ്ടേ കൂട്ടിനായ്പ്പാറിവന്നതത്തേ
പണ്ടുചൊല്ലിയ രാജാവിന്റെ കഥകളോര്മ്മയുണ്ടോ?
പച്ചമരപ്പൂന്തണലിലെ പാട്ടുമോര്മ്മയുണ്ടോ?
Read More

Kerala Malayalam Song Lyrics Page 37 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 37

malayalam 9390
താമരക്കണ്ണാലാരേ തേടണു തമ്പുരാട്ടി?
പൂമരച്ചോട്ടിലാരെത്തേടണു തമ്പുരാട്ടി?

മുല്ലമലര്ക്കാവില് നിന്നൊരു മുരളിമൂളണ കേള്ക്കുമ്പം
കള്ളനോട്ടം കാട്ടിയെന്തിനു വളകിലുക്കണു തമ്പുരാട്ടി?
ഉള്ളിലെന്തേ തമ്പുരാട്ടി?


Read More

Kerala Malayalam Song Lyrics Page 38 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 38

malayalam 9390
ഇനിയുറങ്ങൂ നീലക്കുയിലുകളേ
ഇനിയുറങ്ങൂ കുഞ്ഞിക്കുരുവികളേ
ചിരിയൊക്കെ നിര്ത്തിയല്ലോ ചിലങ്കകളഴിച്ചല്ലോ
കളിനിര്ത്തിയിളം കാറ്റുമുറക്കമായി
നീലമുളം കാറ്റിന് നിഴല്ച്ചോട്ടിലുറക്കമായി

മാനത്തുമഞ്ചാടിക്കുരു വാരിക്കളിച്ചൊരു
മാമന്റെ മക്കളുറക്കമായീ
മേഘമലര്മെത്ത നിവര്ത്തിയിട്ടുറക്കമായീ

കിളിവാതില്പുറത്തുള്ള കുളിരനിപ്പൂനിലാവേ
ഒരുതങ്കത്തിങ്കളായിട്ടോടിവായോ
എന്റെ ഓമനക്കുട്ടനുള്ളൊരുമ്മയുമായ്
Read More

Kerala Malayalam Song Lyrics Page 39 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 39

malayalam 9390
മനുസന്റെ നെഞ്ചില് പടച്ചോന് കുയിച്ചിട്ട
മധുരക്കനിയാണനുരാഗം ഒരു
മധുരക്കനിയാണനുരാഗം

മനുഷ്യന്റെയുള്ളില് ഈശ്വരന് കുഴിച്ചിട്ട
മാണിക്യക്കല്ലാണനുരാഗം ഒരു
മാണിക്യക്കല്ലാണനുരാഗം

വെയിലേറ്റു വാടുകയില്ലാ
തീയില്ക്കുരുത്തൊരു കനിയാണ് (വെയിലേറ്റു)
സ്വര്ഗ്ഗത്തെ സുന്ദരിമാരവര്
നട്ടുനനച്ചൊരു കനിയാണ് (സ്വര്ഗ്ഗത്തെ)
പുരുഷനും പെണ്ണും കല്യാണത്തിനു
കറിവെച്ചീടണ കനിയാണ് (പുരുഷനും)
(മനുസന്റെ)
(മനുഷ്യന്റെ)

പറിച്ചുകളയാന് നോക്കേണ്ട
അറിവില്ലാത്ത ലോകമേ…
തഴച്ചുവളരും കനിയാണേ… അനുരാഗം
മജ്നുവും ലൈലയും പണ്ടിത് തിന്നപ്പോള്
മരണം പോലും മധുരിച്ച്
മരണം പോലും മധുരിച്ച് (മജ്നുവും)

ഒരുനാളും ചീയാത്ത ഒരിക്കലും വാടാത്ത
കണ്ണുനീരാല് നനച്ചുപോറ്റിയ
കനിയാണേ .. അനുരാഗം
കണ്ണനും രാധയും വൃന്ദാവനത്തില്
കാത്തുവളര്ത്തിയ കനിയാണ് ഇതു
കാത്തുവളര്ത്തിയ കനിയാണ് (കണ്ണനും)


Read More

Kerala Malayalam Song Lyrics Page 40 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 40

malayalam 9390
കരകാണാത്തൊരു കടലാണല്ലോ
കരുണയെഴാത്തൊരു കാറ്റാണല്ലോ .. ഓ..ഓ..
കുയിലുകളേ കുയിലുകളേ
കൂടുവെടിഞ്ഞതു ചിതമായോ
(കരകാണാത്തൊരു)

കരയില് കാക്കും ഉടയവര് തന്നുടെ
കരളിന് മിടിപ്പു പോലേ
ഇടിവെട്ടുന്നേ ഇടിവെട്ടുന്നേ
ഇടിവെട്ടുന്നേ ഉറ്റവരെല്ലാം
ചുടുകണ്ണീര്മഴ പെയ്യുന്നു
(കരകാണാത്തൊരു)

മരണം വായ പിളര്ന്നതു പോലെ
മറകടലങ്ങിനെ ചീറ്റുന്നൂ
അമരം തെറ്റിയ ജീവിതമാകും
ചെറുതോണിയിതാ താഴുന്നൂ
(കരകാണാത്തൊരു)Read More

Kerala Malayalam Song Lyrics Page 41 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 41

malayalam 9390
നയാപ്പൈസ്സയില്ല കൈയ്യിലൊരു നയാപ്പൈസ്സയില്ല
നഞ്ചു വാങ്ങി തിന്നാന് പോലും നയാപ്പൈസ്സയില്ല
(നയാപ്പൈസ്സയില്ല . . .)

കടം വാങ്ങുവാന് ആളില്ല പണയം വെയ്ക്കാന് പൊന്നില്ല (൨)
കണ്മണി നിന്നെ കാണും നേരം കരളില് കടന്നല് കുത്തുന്നു (൨)
(നയാപ്പൈസ്സയില്ല . . .)

കാലിയടിച്ചൊരു വയറാണ് കണ്ടേടത്തു കിടപ്പാണ് (൨)
തൊള്ളതുറക്കണ പെഴ്സേ ഞമ്മടെ പള്ള വിശന്നു നടപ്പാണ് (൨)
(നയാപ്പൈസ്സയില്ല . . .)

ശകുനപ്പിഴയുടെ ദിനമാണ് ഒരു ശനിയനെ കണ്ടതിന് ഫലമാണ് (൨)
കണ്ടാല് ആളുകള് ഓടി ഒളിക്കണു കരളേ ബല്ലാത്ത ദിനം ആണ് (൨)

നയാപ്പൈസ്സയില്ല കൈയ്യിലൊരു നയാപ്പൈസ്സയില്ല
നയാപ്പൈസ്സയില്ല പെണ്ണേ നയാപ്പൈസ്സയില്ല
Read More

Kerala Malayalam Song Lyrics Page 42 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 42

malayalam 9390
വാനിലെ മണിദീപം മങ്ങി
താരമുറങ്ങി അമ്പിളിമങ്ങി
താഴേ ലോകമുറങ്ങീ
നീലക്കടലേ നീലക്കടലേ
നീയെന്തിനിയുമുറങ്ങീലെ?

എന്തിനു കടലേ ചുടുനെടുവീര്പ്പുകള്
എന്തിനു മണ്ണിതിലുരുളുന്നു!
എന്തിനു കവിളില് കണ്ണീരോടെ
കാറ്റിനെ നോക്കി കരയുന്നു!


Read More

Kerala Malayalam Song Lyrics Page 43 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 43

malayalam 9390


ദൈവത്തിന് പുത്രന് ജനിച്ചു
ഒരു പാവന നക്ഷത്രം വാനിലുദിച്ചു (ദൈവത്തിന് )
കന്യകമാതാവിന് കണ്ണിലുണ്ണിയെ
കാണായി പശുവിന് തൊഴുത്തില് -അന്നു
കാണായി പശുവിന് തൊഴുത്തില്
ദൈവത്തിന് പുത്രന് ജനിച്ചു

മാനവരാശിതന് പാപങ്ങളാകെ തന്
പാവനരക്തത്താല് കഴുകീടുവാന്
ഗാഗുല്ഥാമലയില് ബലിയാടായ് തീരാന്
ബതല്ഹാമില് പശുവിന് തൊഴുത്തിലെ പുല്ലില്
ദൈവത്തിന് പുത്രന് ജനിച്ചു

മാലാഖമാരവര് പാടി ഇനി
മാനവര്ക്കെല്ലാം സമാധാനമെന്നായ്
സ്വര്ഗത്തില് ദൈവത്തെ വാഴ്ത്തി വാഴ്ത്തി
സ്വര്ഗീയ സംഗീതം പാടി - അന്നു
സ്വര്ഗീയ സംഗീതം പാടി
ദൈവത്തിന് പുത്രന് ജനിച്ചു

രാവിലാ നക്ഷത്രം വാനിലുദിച്ചപ്പോള്
രാജാക്കള് മൂന്നുപേര് വന്നുചേര്ന്നു
മതിമറന്നപ്പോള് മധുരമാം ഗാനം
ഇടയന്മാരെങ്ങെങ്ങും പാടി നടന്നു
ദൈവത്തിന് പുത്രന് ജനിച്ചു
ഒരു പാവന നക്ഷത്രം വാനിലുദിച്ചു
ദൈവത്തിന് പുത്രന് ജനിച്ചു

ഈശോമിശിഹാ വന്നല്ലോ
ഇനിമേല് മന്നിനു സുഖമല്ലോ
ഓശാനാ ഓശാനാ
പാപം പോക്കും ശിശുവല്ലോ
പാവന ദൈവിക ശിശുവല്ലോ
ഓശാനാ ഓശാനാRead More

Kerala Malayalam Song Lyrics Page 45 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 45

malayalam 9390
ഇക്കാനെപ്പോലത്തെ മീശവെച്ചേ
മൈ ഡിയര് ഇക്കാനെപ്പോലത്തെ മീശവെച്ചേ
ഒരു പഴുതാരപോലത്തെ കരിമീശ മേലെമീശമായ്

കരിമീശ മേല്മീശ വാടത്തോട്ടിലു കുളിക്കാഞ്ചെന്നപ്പം
പൂഞ്ഞാന് കൊത്തണ മേല്മീശ മൈ മേല്മീശ

എല്ലാരേം വെരട്ടണ ഞമ്മടെ മീശയ്ക്ക്
വാപ്പാനെക്കാണുമ്പ പനിയാണേ പനിയാണേ

Read More