കളിത്തോഴീ കളിത്തോഴീ…
കനകക്കിനാവിന് കൈയക്ഷരത്തില്
കടങ്കഥ എഴുതിത്തന്നാട്ടെ
വന്നാട്ടെ വന്നാട്ടെ വന്നാട്ടെ (കളിത്തോഴീ)

നാടോടിപ്പാട്ടിലെ നാലുകെട്ടിനുള്ളിലെ
നാടന് പെണ്മണി നീ (നാടോടി)
മനസ്സിലെ താമരത്താളില് നീയൊരു
മന്ത്രം എഴുതിത്തന്നാട്ടെ (കളിത്തോഴീ)

ആലോലം കാട്ടിലെ ആശ്രമത്തിനുള്ളിലെ
അമ്പലപ്പൈങ്കിളി നീ (ആലോലം)
അനശ്വര സ്നേഹത്തിന് താളിയോലയില്
ഹരിശ്രീ എഴുതിത്തന്നാട്ടെ (കളിത്തോഴീ)

………………………….

Save This Page As PDF