എവിടെനിന്നോ എവിടെനിന്നോ
വഴിയമ്പലത്തില് വന്നു കയറിയ
വാനമ്പാടികള് നമ്മള്

കഴിഞ്ഞ കാലം തിരി കൊളുത്തിയ
കല്വിളക്കിന്നരികെ
ഒരിക്കലിങ്ങനെ നമ്മള് കാണും
ഓരോ വഴിയേ പോകും
(എവിടെനിന്നോ…)

ഇവിടെ വന്നവര് ഇന്നലെ വന്നവര്
ഇതിലിരുന്നവരെവിടെ?(2)
കണ്ടു പിരിഞ്ഞവര് പിന്നെയും തമ്മില്
കണ്ടാലറിയില്ലല്ലോ(2)
(എവിടെനിന്നോ…)

കളഞ്ഞു കിട്ടിയ തങ്കം നീട്ടിയ
വെളുത്തവാവേ ചൊല്ലുമോ
വിണ്ണിലുള്ള വീട്ടിന്നുള്ളില്
വളര്ത്തു കിളിയെ കണ്ടോ?
എന് വളര്ത്തു കിളിയെ കണ്ടോ?
(എവിടെനിന്നോ…)

Save This Page As PDF