കണ്ണീരൊഴുക്കുവാൻ മാത്രം നീ
കണ്ണു തുറന്നതെന്തേ കണ്മണീ
കണ്ണു തുറന്നതെന്തേ
പിഞ്ചുകാൽ നോവുവാൻ മാത്രം നീ
പിച്ച നടന്നതെന്തേ (കണ്ണീരൊഴുക്കുവാൻ…)

അമ്മയ്ക്ക് പാരിതിൽ തണലായിത്തീരേണ്ടും
പൊൻ മുളയാകും നീ
കർമ്മഫലത്തിനാൽ വാടിക്കൊഴിയുവാൻ
ജന്മമെടുത്തതെന്തേ (കണ്ണീരൊഴുക്കുവാൻ…)

മുജ്ജന്മപാപത്തിനെന്നെ നീ ദൈവമേ
ശിക്ഷിക്ക വേണ്ടുവോളം
കന്മഷം തീണ്ടാത്ത കണ്മണിക്കുട്ടനെ
കാക്കണം നീ തന്നെ മഹേശ്വരാ
കാക്കണം നീ തന്നെ (കണ്ണീരൊഴുക്കുവാൻ…)
Save This Page As PDF