ഭാരം വല്ലാത്ത ഭാരം
ദൂരം വല്ലാത്ത ദൂരം
നേരം പോയൊരു നേരം
നേരെ നട നട കാളേ

തോളിന്നെല്ലു തകര്ന്നാലും
കാലുനടന്നു തളര്ന്നാലും
ഏറ്റിയ ഭാരമിറക്കും വരെയും
ഏന്തിവലിഞ്ഞു നടക്കുക നീ
(ഭാരം വല്ലാത്ത ഭാരം…)

മറ്റുള്ളവരെ പോറ്റാനായ്
മരണം വരെയീ പെരുവഴിയില്
പാഴ്വിധിതന്നുറ്റെ ചാട്ടയുമേറ്റു
പോവുക പോവുക ചങ്ങാതീ
(ഭാരം വല്ലാത്ത ഭാരം…)

ജീവിതമാകും ശകടത്തില്
പ്രാരാബ്ധത്തിന് ഭാരവുമായ്
പാരിന് വഴിയില് പട്ടടനോക്കി
പാരിന് വഴിയില് പട്ടട നോക്കി
പായും മര്ത്ത്യനുമൊരു കാള
(ഭാരം വല്ലാത്ത ഭാരം…)
Save This Page As PDF