സ്വര്ഗ്ഗത്തില് പോകുമ്പോള് ആരെല്ലാം വേണം
സ്വന്തക്കാര് കൂട്ടുകാരെല്ലാരും വേണം
സ്വന്തക്കാര് കൂട്ടുകാരെല്ലാരും വേണം (സ്വര്ഗ്ഗത്തില്)
ഓ -ഓ..

കളിയാടാന് നല്ലൊരു കോര്ട്ടു വേണം
കൈകോര്ത്തു ലാത്തുവാന് പാര്ക്കു വേണം ആഹാ
കളിയാടാന് നല്ലൊരു കോര്ട്ടു വേണം
കൈകോര്ത്തു ലാത്തുവാന് പാര്ക്കു വേണം
കണ്ണെറിയാനൊരു പെണ്ണു വേണം
പെണ്ണിലും പെണ്ണായ പെണ്ണ് വേണം ആഹാ
കണ്ണെറിയാനൊരു പെണ്ണു വേണം
പെണ്ണിലും പെണ്ണായ പെണ്ണ് വേണം (സ്വര്ഗ്ഗത്തില്)

പെണ്ണിനു തുണി വാങ്ങാന് ഷാപ്പു വേണം
പണ്ടങ്ങള് തീര്ക്കാനൊരു തട്ടാന് വേണം
പെണ്ണിനു തുണി വാങ്ങാന് ഷാപ്പു വേണം ഓഹോ
പണ്ടങ്ങള് തീര്ക്കാനൊരു തട്ടാന് വേണം
സിഗരറ്റു വാങ്ങുവാന് ഷാപ്പു വേണം
സിനിമകള് കാണാന് കൊട്ടക വേണം (സ്വര്ഗ്ഗത്തില്)

പശിമാറ്റാന് ബിരിയാണി നിത്യം വേണം
ബിരിയാണി !!
പായസം വെയ്ക്കാനൊരു ആളും വേണം
വിളയാടാനൊരു കെട്ടു ചീട്ടും വേണം
വീട്ടീന്നു പോസ്റ്റില് പണവും വരേണം
വരണം ! ! (സ്വര്ഗ്ഗത്തില്) (സ്വര്ഗ്ഗത്തില്)
ലലലാ ലലലലലല ലലലലാSave This Page As PDF