ഏകാന്തതയുടെ അപാരതീരം

പിന്നില് താണ്ടിയ വഴിയതിദൂരം
മുന്നില് അജ്ഞാത മരണകുടീരം
ഇന്നു നീ വന്നെത്തിയൊരിടമോ
ഏകാന്തതയുടെ അപാരതീരം

പലതും തേടി പലതും നേടി
നിഴലുകള് മൂടിയ വഴികളിലോടി
ഒടുവില് നീ വന്നെത്തിയൊരിടമോ
ഏകാന്തതയുടെ അപാരതീരം

ആദിമഭീകര വനവീഥികളില്
നിലാവില് മയങ്ങിയ മരുഭൂമികളില്
നൂറ്റാണ്ടുകളുടെ ഗോപുരമണികള്
വീണുതകര്ന്നൊരു തെരുവീഥികളില്..
തെരുവീഥികളില് ?…

അറിവിന് മുറിവുകള് കരളിലേന്തി
അനുഭൂതികള്തന് ചിറകില് നീന്തി
മോഹാന്ധത തീര്ന്നെത്തിയൊരിടമോ
ഏകാന്തതയുടെ അപാരതീരം
Save This Page As PDF