പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു
പട്ടുനൂലൂഞ്ഞാല കെട്ടി ഞാൻ
പട്ടുനൂലൂഞ്ഞാല കെട്ടി ഞാൻ (പൊട്ടിത്തകർന്ന..)

കാലക്കടലിന്റെ അക്കരെയക്കരെ
മരണത്തിൻ മൂകമാം താഴ്വരയിൽ (കാലക്കടലിന്റെ..)
കണ്ണുനീർ കൊണ്ടു നനച്ചു വളർത്തിയ
കൽക്കണ്ട മാവിന്റെ കൊമ്പത്ത്
കൽക്കണ്ട മാവിന്റെ കൊമ്പത്ത് (പൊട്ടിത്തകർന്ന..)

ആകാശ താരത്തിൻ നീല വെളിച്ചത്തിൽ
ആത്മാധിനാഥനെ കാത്തിരുന്നു (ആകാശ..)
സമയത്തിൻ ചിറകടി കേൾക്കാതെ
ഞാനെന്റെ അകലത്തെ ദേവനെ കാത്തിരുന്നു (പൊട്ടിത്തകർന്ന..)

Save This Page As PDF