അനുരാഗമധുചഷകം അറിയാതെ മോന്തിവന്ന
മധുമാസ ശലഭമല്ലോ - ഞാനൊരു
മധുമാസ ശലഭമല്ലോ (അനുരാഗമധുചഷകം)
അഴകിന്റെ മണിദീപജ്വാലയെ ഹൃദയത്തില്
അറിയാതെ സ്നേഹിച്ചല്ലോ - ഞാനൊരു
മലര്മാസശലഭമല്ലോ

അഗ്നിതന് പഞ്ജരത്തില് പ്രാണന് പിടഞ്ഞാലും
ആടുവാന് വന്നവള് ഞാന്
നെഞ്ചിലെ സ്വപ്നങ്ങള് വാടിക്കൊഴിഞ്ഞാലും
പുഞ്ചിരി കൊള്ളും ഞാന് (അനുരാഗമധുചഷകം)

ചിറകു കരിഞ്ഞാലും ചിതയിലെരിഞ്ഞാലും
പിരിയില്ലെന് ദീപത്തെ ഞാന് - വിട്ടു
പിരിയില്ലെന് ദീപത്തെ ഞാന് (അനുരാഗമധുചഷകം)
Save This Page As PDF