അറബിക്കടലൊരു മണവാളന്
കരയോ നല്ലൊരു മണവാട്ടി
പണ്ടേ പണ്ടേ പായിലിരുന്നു
പകിടയുരുട്ടി കളിയല്ലോ
(അറബിക്കടലൊരു)

കടലല നല്ല കളിത്തോഴന്
കാറ്റോ നല്ല കളിത്തോഴി (കടലല)
കരയുടെ മടിയില് രാവും പകലും
കക്ക പെറുക്കി കളിയല്ലോ (കരയുടെ)
(അറബിക്കടലൊരു)

നീളെ പൊങ്ങും തിരമാല
നീലക്കടലിന് നിറമാല (നീളെ)
കരയുടെ മാറിലിടുമ്പോഴേയ്ക്കും
മരതക മുത്തണി മലര് മാല (കരയുടെ)

കാറ്റ് ചിക്കിയ തെളിമണലില്
കാലടിയാല് നീ കഥയെഴുതി (കാറ്റ്)
വായിക്കാന് ഞാനണയും മുന്പേ
വന് തിര വന്നത് മായ്ച്ചല്ലോ (വായിക്കാന്)
(അറബിക്കടലൊരു)

Save This Page As PDF