കണികാണുംനേരം കമലനേത്രന്റെ
നിറമേറും മഞ്ഞത്തുകില് ചാര്ത്തി
കനകക്കിങ്ങിണി വളകള് മോതിരം
അണിഞ്ഞു കാണേണം ഭഗവാനേ (കണികാണും)

മലര്മാതിന് കാന്തന് വസുദേവാത്മജന്
പുലര്കാലേ പാടി കുഴലൂതി
ഝിലുഝീലീനെന്നു കിലുങ്ങും കാഞ്ചന
ചിലമ്പിട്ടോടി വാ കണി കാണാന് (മലര്മാതിന്)

ശിശുക്കളായുള്ള സഖിമാരും താനും
പശുക്കളേ മേച്ചു നടക്കുമ്പോള്
വിശക്കുമ്പോള് വെണ്ണ കവര്ന്നുണ്ണും കൃഷ്ണന്
അടുത്തു വാ ഉണ്ണി കണി കാണാന് (ശിശുക്കളായുള്ള)

ബാലസ്ത്രീകടെ തുകിലും വാരിക്കൊ-
ണ്ടരയാലിന് കൊമ്പത്തിരുന്നോരോ
ശീലക്കേടുകള് പറഞ്ഞും ഭാവിച്ചും
നീലക്കാര്വര്ണ്ണാ കണി കാണാന്

എതിരേ ഗോവിന്ദനരികേ വന്നോരോ
പുതുമയായുള്ള വചനങ്ങള്
മധുരമാംവണ്ണം പറഞ്ഞും താന് മന്ദ-
സ്മിതവും തൂകി വാ കണി കാണാന് (കണികാണും)

Save This Page As PDF