ഒരു ദിവസം ഉത്തരാപാദന്റെ കൊട്ടാര -
മണിയറയില് ഓടിക്കടന്നു ചെന്നൂ ധ്രുവന്
സുരുചിയണിയിയ്ക്കുയാണോമന പുത്രനെ
കനകമണിമാലയും പൊന്നിന് കിരീടവും

ധ്രുവന് :-
അമ്മേ എനിക്കും

സുരിചി:-
ഇല്ല തരില്ല തരില്ല ഞാനീ
നല്ല മുത്തുക്കിരീടം
കൊച്ചുമകന്റെ ശിരസ്സിലണിയുവാന്
അച്ഛന് തന്ന കിരീടം
എന് കുഞ്ഞിനേപ്പോലണിഞ്ഞൊരുങ്ങീടുവാന്
എന്തിനു മോഹിച്ചു വന്നൂ
നിന്നു കൊതിക്കേണ്ട കണ്ണീരൊഴുക്കേണ്ട
നിന്നെയൊരുക്കുവാനമ്മയില്ലേ
നിനക്കമ്മയില്ലേ

സുനീതി:-
മുത്തുക്കിരീടമില്ലെങ്കിലുമച്ഛന്റെ
മുത്തുക്കുടമല്ലേ നീ മുത്തുക്കുടമല്ലേ
ഉത്താനപാദന്റെ രാജാങ്കണത്തിലെ
ചിത്രവിളക്കല്ലേ നീ ചിത്രവിളക്കല്ലേ
പൊന്നിന്കുടത്തിനു പൊട്ടുവേണ്ടോമനേ
പോയു് വരൂ പോയു് വരൂ നീ
പൂങ്കവിള് നനയാതെ പുഞ്ചിരി കൊഴിയാതെ
പോയു് വരൂ പോയു് വരൂ നീ

ധ്രുവന്:-
ഇന്നലെയൊരു സ്വപ്നം കണ്ടു സ്വപ്നം കണ്ടു
സ്വപ്നത്തിനുള്ളില്
സ്വര്ഗ്ഗത്തു നിന്നൊരു
സ്വര്ണ്ണരഥം വന്നു
ഞാനതിന്റെ ചിറകുകളില്
മാനത്തുയര്ന്നു
(ഇന്നലെയൊരു)
തൊടുന്നതെല്ലാം പൊന്നാകും
തിങ്കള്ക്കലയുടെ നാട്ടില്
പാല്ക്കടല്ത്തിര നട്ടു വളര്ത്തിയ
പാരിജാതം കണ്ടു
ആ പൂ ഈ പൂ അല്ലിപ്പൂ
അറുത്തെടുക്കുവതെങ്ങിനെ
മടിയില് ഇറുത്തെടുത്താല് വാടും പൂവു്
മണ്ണിലിറുത്തെടുത്താല് മയങ്ങും പൂവു്
പാല്ക്കടലില് പള്ളികൊള്ളും പത്മനാഭാ
തൃക്കൈയിലെ താമര ചെപ്പു് തരാമോ
താമരചെപ്പു് തരാമോ
(ഇന്നലെയൊരു)

സുരുചി:-
അച്ഛന്റെ മടിയിലിരിക്കാന് എന്റെ
മകനാണു് അവകാശം - നിനക്കല്ല - അങ്ങിനെ
മോഹമുണ്ടെങ്കില് പോയു് മഹാവിഷ്ണുവിനെ
തപസ്സു് ചെയ്തു് എന്റെ ഗര്ഭാശയത്തില് വന്നു
ജനിക്കണം - നില്ക്കരുതിവിടെ - പോ പുറത്തു്

ബാലന് ധ്രുവനും പിതാവിന്റെ വിവരങ്ങള്
ആലോകനേന സുരുചി പ്രഭാവമാം
ശൂലമുനകളേറ്റാശു തിരിഞ്ഞു തല്ക്കാലേ
പുനരതി ദീന ഭാവത്തോടും
കണ്ണുനീരോല കരഞ്ഞു കരഞ്ഞുപോയു് ചെന്നു
മാതാവുതന് മുന്നില് വീണീടിനാന്

സുനീതി:-
എന്തിനോമനേ എന്തിനോമനേ
എന്നില് വന്നു പിറന്നു നീ
വിണ്ണില് നിന്നുമടര്ന്നു വീണ്ടുമീ
കണ്ണുനീരില് വിടര്ന്നു നീ
എന്റെ കൈകള്ക്കു ശക്തിയില്ലല്ലോ
നിന്റെ കണ്ണീര് തുടയ്ക്കുവാന്
വത്സ പോയു് നീ തപസ്സു ചെയ്യുക
ചിത്സ്വരൂപന് മുകുന്ദനെ

നാരദന്:-
ഹരിനാരായണ ജയനാരായണ
ജയഗോവിന്ദഹരേ (2)
സനകശുകമുഖമുനിവരപൂജിത
സകലപാപഹരേ മുരാരേ
സകലപാപഹരേ

ധ്രുവന്:-
ഓം നമോ നാരായണ (2)

കാലം കഴിഞ്ഞു മാസങ്ങള് ഋതുക്കള്
പൂത്താലങ്ങളുമായു് യുഗങ്ങള് കടന്നു പോയി
പഞ്ചാഗ്നിമദ്ധ്യതപസ്സമാധിസ്ഥനായു്
പഞ്ചേന്ദ്രീയങ്ങളടക്കി നിന്നൂ ധ്രുവന്
ശ്രീപത്മനാഭ വരപ്രസാദത്തിനാല്
ശ്രീലളിതനായു് ചിദാനന്ദലീലനായു്
ഈ പ്രപഞ്ചത്തിന് അനശ്വര ചൈതന്യ
നക്ഷത്രമായു് നിത്യ നക്ഷത്രമായു് ധ്രുവന്Save This Page As PDF