താരാട്ടു പാടാതെ താലോലമാടാതെ
താമരപ്പൈതലുറങ്ങി
(താരാട്ടു )

എന് കുഞ്ഞുറക്കത്തില് ഏതോ കിനാവിലെ
തുമ്പിയെ കണ്ടു ചിരിപ്പൂ - പൊന്നും
തുമ്പിയെ കണ്ടു ചിരിപ്പൂ
അച്ഛന്റെ കണ്ണുകള് ആ തളിര് ചുണ്ടുകള്
മുത്തേ നിനക്കാരു തന്നു - പുന്നാര
മുത്തേ നിനക്കാരു തന്നു
(താരാട്ടു )

കാണാന് കൊതിച്ചോരീ കായാമ്പൂ വര്ണ്ണനെ
കാണുവതെന്നിനിയെന്നോ - അച്ഛന്
കാണുവതെന്നിനിയെന്നോ
ഇത്തിരി പുഞ്ചിരി പൊട്ടി വിരിയുമ്പോള്
മുത്തം കൊടുക്കുന്നതെന്നോ - അച്ഛന്
മുത്തം കൊടുക്കുന്നതെന്നോ
(താരാട്ടു )Save This Page As PDF