കുപ്പിവളക്കൈകളിൽ മൈലാഞ്ചിയണിയുന്ന പെണ്ണേ
കുട്ടനാടൻ പെണ്ണേ
നാളെയീ നേരത്ത് നാഥന്റെ ചാരത്ത്
നാണിച്ച് നാണിച്ച് നിൽക്കും നീ (കുപ്പിവള..)

കള്ളച്ചിരിയുമായ് കല്യാണ രാത്രിയിൽ
കള്ളനവൻ വന്നു കതകിൽ മുട്ടുമ്പോൾ
കാൽവിരൽ കൊണ്ട് കളം വരച്ചുകൊണ്ട്
കാണാത്ത ഭാവത്തിൽ നിൽക്കും നീ (കുപ്പിവള..)

നെഞ്ചിൽ കൊതിയുമായ് കൊഞ്ചും മൊഴിയുമായ്
നിന്നെയവൻ കുളിരു കൊണ്ട് മൂടുമ്പോൾ
ആശിച്ചതൊക്കെ നിനക്കവൻ നൽകുമ്പോൾ
ആകെ തളർന്ന് മയങ്ങും നീ (കുപ്പിവള..)

പൊന്നിൻ കണിയുമായ് ഇനിയത്തെ മേടത്തിൽ
നിന്നരികിൽ വിഷുക്കാലമെത്തുമ്പോൾ
തൂവണിതൊട്ടിലില് ഒരോമനക്കുഞ്ഞിനെ
വാവാവോ….വാവാവോ …
പൊന്നിൻ കണിയുമായ് ഇനിയത്തെ മേടത്തിൽ
നിന്നരികിൽ വിഷുക്കാലമെത്തുമ്പോൾ (പൊന്നിൻ)
തൂവണിതൊട്ടിലില് ഒരോമനക്കുഞ്ഞിനെ
വാവാവോ പാടിയുറക്കും നീ (കുപ്പിവള..)
Save This Page As PDF