മഞ്ജുളഭാഷിണി ബാലേ അഞ്ജനക്കണ്ണാളേ
കുവലയമിഴിയേ കുഞ്ഞമ്മേ നീ
കൂടെപ്പോരാമോ - എന് കൂടെപ്പോരാമോ
മഞ്ജുളഭാഷിണി ബാലേ അഞ്ജനക്കണ്ണാളേ
കുവലയമിഴിയേ കുഞ്ഞമ്മേ നീ
കൂടെപ്പോരാമോ - എന് കൂടെപ്പോരാമോ

പുള്ളിമാന്പിട പോലെ - നീ
തുള്ളി തുള്ളി വരുമ്പോള്
കള്ളിപ്പെണ്ണേ ചെല്ലക്കിളിയേ
തള്ളിപ്പോയല്ലോ - കരള്
തള്ളിപ്പോയല്ലോ (മഞ്ജുളഭാഷിണി)

പഞ്ചാരേ എന് ചാരേ,
നെഞ്ചിനകത്തൊരു സഞ്ചാരം
വഞ്ചിക്കല്ലേ ഇഞ്ചിഞ്ചായി
നെഞ്ചു തകര്ന്നു പോകും
കുഞ്ഞമ്മേ ബാലേ നീ
കൂടെപ്പോരാമോ (മഞ്ജുളഭാഷിണി)
Save This Page As PDF