ഊഞ്ഞാലേ പൊന്നൂഞ്ഞാലേ
മുത്തിയമ്മ മുട്ടയിട്ടു
മുട്ട തോണ്ടി തോട്ടിലിട്ടു
രാരിരോ രാരിരാരോ
(ഊഞ്ഞാലേ …)

തോട്ടിലാകെ കൈത വന്നു
പയ്യു വന്നു കൈത തിന്നു (തോട്ടിലാകെ)
കൈനിറയെ പാലുംതന്നു
രാരിരോ രാരിരാരോ (ഊഞ്ഞാലേ …)

പാലെടുത്ത് പായസം വച്ചു
പാവിരിച്ചു കിണ്ണംവച്ചു (പാലെടുത്ത് )
പഞ്ചസാര വേറെവച്ചു
രാരിരോ രാരിരാരോ

ഉണ്ണുവാന് ആരാരുണ്ട് ?
ഉണ്ണിയുണ്ട് ഞാനുമുണ്ട് (
വല്യപ്പന് എങ്ങോപോയി!
രാരിരോ രാരിരാരോ
(ഊഞ്ഞാലേ …)

Save This Page As PDF