മലമൂട്ടില് നിന്നൊരു മാപ്പിള
മാലാഖ പോലൊരു പെമ്പിള (മലമൂട്ടില് )
ഇളം കാറ്റടിച്ചനേരം
അവര് മുളംകാട്ടില് വച്ച് കണ്ടു (ഇളം)
( മലമൂട്ടില് …)

മയിലാടിയില്ല കിളി പാടിയില്ല - പക്ഷെ
മാലാഖയോടവന് കളി ചൊല്ലി (മയിലാടിയില്ല)
വീണ മുറുക്കാനറിയാമോ?
വീട് ഭരിക്കാനറിയാമോ?(വീണ)
പാട്ടറിയാമോ കൂട്ടിനുവരുമോ,
പാകം നോക്കാനറിയാമോ? ( മലമൂട്ടില് …)

മാവ് പൂക്കും മകരത്തില്
മണിമലപ്പള്ളിയില് പോരാമോ (മാവ് )
മോടിയില് മന്ത്രകോടിയില് മുങ്ങി
മോതിരക്കൈയ്യൊന്ന് നീട്ടമോ? ( മലമൂട്ടില് …)

Save This Page As PDF