പതിവായി പൗര്ണമി തോറും
പടിവാതിലിനപ്പുറമെത്തി
കണിവെള്ളരി കാഴ്ചവെയ്ക്കും
കനകനിലാവേ …കനകനിലാവേ (പതിവായി)

മനസ്സിലെ പൂന്തേന് കൂട്ടി
മധുരിക്കും വെള്ളരി തിന്നാന്
കിളിവാതിലില് വന്നില്ലല്ലോ വിരുന്നുകാരന്
(മനസ്സിലെ)
മഴവില്ലിന് പീലി ചുരുക്കി
പകലാകും പൊന്മയില് പോയാല്
പതിവായി പോരാറുണ്ടാ വിരുന്നുകാരന്
(പതിവായി )

ഇരുളുന്ന മാനത്തിന്റെ
കരിനീലക്കാടുകള് തോറും
കരയാമ്പൂ നുള്ളിനടക്കും
കറുത്ത പെണ്ണെ (ഇരുളുന്ന)
ദൂരത്തെ കുന്നിന്മേലേ
നീളുന്ന നിഴലിന്നുള്ളില്
നീയെങ്ങാന് കണ്ടതുണ്ടോ കളിത്തോഴനെ?
(പതിവായി ..)

Save This Page As PDF