കൃഷ്ണാ കൃഷ്ണാ എന്നേ മറന്നായോ
എന്നെ മറന്നാലും നിന്നെ മറക്കില്ല ഞാന്

കണ്ണനെ കണ്ടായോ കാര്വര്ണ്ണനെ കണ്ടായോ (2)
കാടുകളേ മലമേടുകളേ കാര്വര്ണ്ണനെ കണ്ടായോ
കണ്ണനെ കണ്ടായോ കാര്വര്ണ്ണനെ കണ്ടായോ

കാലികള് മേയ്ക്കുന്നേടത്തും ഗോകുലബാലനെ കണ്ടായോ (2)
ഗോപാലനെ കണ്ടായോ
കണ്ണനെ കണ്ടായോ കാര്വര്ണ്ണനെ കണ്ടായോ

പീലിത്തിരുമുടി പീതാംബരം വനമാലിക എന്നീ വേഷം (2)
കണ്മണിയവനെ കാണാതിനിയൊരു കാല്ക്ഷണമില്ലിഹവാസം
യോഗികള് തേടും നിത്യാനന്തജ്യോതി പരത്തും ദീപം
അതു കണ്ണിണ കവരും രൂപം

കണ്ണനെ കണ്ടേനേ കാര്വര്ണ്ണനെ കണ്ടേനേ (2)Save This Page As PDF