രാധാ മാധവ ഗോപാലാ
രാഗ മനോഹരശീലാ (രാധാ )
രാവും പകലും നിന് പദചിന്തന -
മല്ലാതില്ലൊരു വേല (രാധാ )

അലയുകയാണീ സംസാരേ
ആശ്രയമേകുക കംസാരേ (അലയുക)
അഖിലാണ്ഡേശ്വര ഞാന് വേറെ
അഭയം തേടുവതിനിയാരെ (രാധാ )

കരളില് നിവേദ്യമൊരുക്കീ ഞാന്
കാത്തിരിക്കുന്നു മുരാരേ (കരളില് )
കരുണാസാഗരനല്ലേ നീയെന്
കദനം നീക്കുക ശൌരേ (രാധാ )Save This Page As PDF