മായാമാനവ നിൻ മധുരാകൃതി മാനസതാരിൽ കാണേണം
മന്ദസ്മിതരുചി കലരും നിന്നുടെ സുന്ദരവദനം കാണേണം
വാർമഴവില്ലിൻ കാന്തിയെ വെല്ലും ശ്യാമളരൂപം കാണേണം
പ്രേമരസാമൃതമൊഴുകും നീലത്താമരമിഴിയിണ കാണേണം
(മായാമാനവ….)

നാരായണ ഹരി നാരായണ നിൻ രൂപം കണ്ണിൽ വിളങ്ങേണം
നാരായണഹരി നാരായണ നിൻ നാമം കാതിൽ മുഴങ്ങേണം
(മായാമാനവ….)

മരതകമണിമയമെയ്യിതണിഞ്ഞൊരു മഞ്ഞത്തുകിലും കാണേണം
പീലികൾ തിരുകിയ മുടിയും കയ്യിൽ പുല്ലാങ്കുഴലും കാണേണം
(മായാമാനവ….)Save This Page As PDF