മുത്തേ വാവാവോ മുത്തുക്കുടമേ വാവാവോ
ആകാശഗംഗയില് നീ വിടര്ന്നതാണോ
മണ്ണിന്റെ കണ്ണുനീരില് വിരിഞ്ഞതാണോ
ഉറങ്ങു വീണുറങ്ങൂ നീ ആരോമലേ

കാട്ടുമൈനക്കിളിക്കുഞ്ഞേ പാട്ടു പാടൂ
ഞാറ്റുവേലക്കതിര്ക്കാറ്റേ കൂട്ടു പോരൂ
അച്ഛന്റെ രാജധാനി അകലെയാണല്ലോ
ഉറങ്ങൂ വീണുറങ്ങൂ നീ ആരോമനേ
മുത്തേ വാവാവോ…

കാനനപ്പൊയ്കയിലെ തോണിയേറി
അരയന്നം തുഴയുന്ന തോണിയേറി
ആ നല്ല രാജധാനി എന്നു കാണും
മുത്തേ വാവാവോ…

Save This Page As PDF