സായിപ്പേ സായിപ്പേ - ഓ..ഓ

സായിപ്പേ സായിപ്പേ
അസലാം മാലേക്കും.

കൊല്ലക്കുടിയില് തൂശി വില്ക്കണ സായിപ്പേ
കോയിക്കോട്ട് കപ്പലിലെത്തിയ സായിപ്പേ
കൊച്ചി കണ്ട് ഹോയ് കൊടകു കണ്ട്
കൊതി പിടിച്ചോ സായിപ്പേ

ആദ്യത്തെ കപ്പലില് വന്നതു സോപ്പു ചീപ്പു കണ്ണാടി
പിന്നത്തേ കപ്പലില് വന്നതു തൂക്കുചങ്ങല തുപ്പാക്കി.

വയലെറമ്പത്തു വെള്ളക്കൊക്കുകള്
നൊയമ്പു നോക്കണ പോലെ നിങ്ങളു
വയനാടന് മലകള് നോക്കി വെള്ളമെന്തിനിറക്കണൂ

തലശ്ശേരി കടപ്പുറത്തേ കച്ചോടക്കമ്പനി ആപ്പീസ് - ഇന്നു
മലയാളക്കര കൊള്ളയടിക്കണ കറക്കു കമ്പനിയാപ്പീസ്
പൊളിച്ചുമാറ്റണതെന്നാണിനിയീ പൊളിഞ്ഞ കമ്പനിയാപ്പീസ് - ഈ പൊളിഞ്ഞ കമ്പനിയാപ്പീസ്Save This Page As PDF