അഞ്ജനക്കുന്നില് തിരി പെറുക്കാന് പോകും
അമ്പലപ്രാവുകളേ
പോണ വഴിക്കോ വരുംവഴിക്കോ
മാണിക്യ മഞ്ചല് കണ്ടോ - നിങ്ങളൊരു
മാണിക്യ മഞ്ചല് കണ്ടോ

കൈതപ്പൂക്കളാല് കര്പ്പൂരമുഴിയുന്ന
കാനനദേവതമാര്
കാണാന് കൊതിക്കുമാ മഞ്ചലിനുള്ളില്
രാജകുമാരനുണ്ടോ - എന്റെ
രാജകുമാരനുണ്ടോ
(അഞ്ജന)

മഞ്ചലിലദ്ദേഹം വന്നിറങ്ങുമ്പോള്
പുഞ്ചിരി തൂകുമ്പോള്
മാറിലെനിക്ക് കുളിര് കോരും
വാരിപ്പുണരും ഞാന് - കൈനിറയെ
വാരിപ്പുണരും ഞാന്
(അഞ്ജന )Save This Page As PDF