വില്ലാളികളെ വളര്ത്തിയ നാടേ
വയനാടേ വയനാടേ
വെന്നിക്കൊടികളുയര്ത്തിയ നാടേ
വയനാടേ വയനാടേ

പുത്തന് കലവും പൊന്നരിവാളും
പൊട്ടിച്ചിരിക്കണ വയനാട്
മുത്തണിവില്ലിന് വെള്ളിക്കൊലുസുകള്
നൃത്തം വയ്ക്കണ വയനാട്
കുരുമുളകിന് പവിഴക്കിങ്ങിണി ചാര്ത്തിക്കൊണ്ടേ
മലമുകളിൽ പനയോലക്കുട നീർത്തിക്കൊണ്ടേ

(വില്ലാളികളെ)പുലരികള് പുഷ്പകിരീടം കെട്ടും
പുലരിപ്പൊന്മലയില്
ഒരു കേരളസിംഹമിതാ കേരളസിംഹമിതാ
വയനാടിൻ മാനം കാക്കണ മാനവസിംഹമിതാ
നിറപറയും നെയ്ത്താലവുമായി
വരവേല്ക്കുക വയനാടേ
Save This Page As PDF