«br>പാതിരാപ്പൂവുകള് വാര്മുടിക്കെട്ടില്
ചൂടാറില്ലല്ലോ - ഞാന് ചൂടാറില്ലല്ലോ
പണ്ടു പാടിയ മാരകാകളി
പാടാറില്ലല്ലോ - ഞാന് പാടാറില്ലല്ലോ. (പാതിരാപ്പൂവുകള്)

പൂജയ്ക്കൊരുക്കിയ തുളസിക്കതിരേ
ചൂടാറുള്ളൂ ഞാന്
പഴശ്ശി എഴുതിയ വിരഹഗാനമേ
പാടാറുള്ളൂ ഞാന്.- ഇന്നും
പാടാറുള്ളൂ ഞാന്. (പാതിരാപ്പൂവുകള്)

അങ്ങു നല്കിയ ചന്ദനത്തംബുരു
എങ്ങനെ മീട്ടും ഞാന്
കമ്പിയില് കൈവിരല് മുട്ടും നേരം
കണ്ണു നിറയുമല്ലോ - എന്റെ
കണ്ണു നിറയുമല്ലോ. (പാതിരാപ്പൂവുകള്)



Save This Page As PDF