ലാല ല ല ലാ…
പാലപ്പൂവിൻ പരിമളമേകും കാറ്റേ കുഞ്ഞിക്കാറ്റേ
പഞ്ചമങ്ങൾ പാടി നെഞ്ചലിഞ്ഞു കൂടി
കൊഞ്ചി കൊഞ്ചി കളിയാടാൻ വാ വാ നീ (പാലപ്പൂവിൻ..)
പാലപ്പൂവിൻ പരിമളമേകും കാറ്റേ കുഞ്ഞിക്കാറ്റേ

കസവിട്ടു പായുന്നു കാട്ടരുവീ
കരകളിൽ പാടുന്നു തേൻകുരുവീ (കസവിട്ടു..)
കതിരണി വയലും മലരണി കാടും
കാണാൻ അരികിൽ വാ വാ നീ (കതിരണി..) (പാലപ്പൂവിൻ..)

മാവേലി നാടിന്റെ കഥ പാടി
മാനത്തിലുയരുന്ന മാമരമേ (മാവേലി..)
മനസ്സിലെ തമ്പുരാൻ തിരുമുറ്റത്തണയുമ്പോൾ
മധുരം തരുവാൻ വാ വാ നീ (മനസ്സിലെ..) (പാലപ്പൂവിൻ..)


Save This Page As PDF