കണ്ണുകള്‍ കണ്ണുകള്‍ ദൈവം നല്‍കിയ
കനകവിളക്കുകളുള്ളോരേ
കണ്ണില്ലാത്തൊരു പാവമെന്നേ
കണ്ടില്ലെന്നു നടിക്കരുതേ ഒരു
കാശുതരുവാന്‍ മടിക്കരുതേ (കണ്ണുകള്‍)

ആയിരം കണ്ണുകള്‍ മാനത്ത്
ആയിരം കണ്ണുകള്‍ താഴത്ത്
ആരുതുറന്നിവയെല്ലാം കാണ്മവന്‍
ആ മിഴി മൂടാനാവുമോ
അവനെ മറയ്ക്കാനാവുമോ ? (കണ്ണുകള്‍)

കണ്ണില്ലാത്തൊരു പറവയുമില്ലാ
കാഴ്ചയില്ലാ മ്രുഗങ്ങളില്ലാ
കണ്ണിരിക്കെ കാണാതുള്ളത്
മാനുഷന്‍ മാത്രം - മണ്ണില്‍
മാനുഷന്‍ മാത്രം. (കണ്ണുകള്‍ )


Save This Page As PDF