ഏഴുനിറങ്ങളില് നിന്നുടെ രൂപം എഴുതി തീര്ക്കാം ഞാന്
മത്സഖി എഴുതി തീര്ക്കാം ഞാന്

ഏഴുനിറങ്ങളുമില്ലാതെ എഴുതാന് തൂലികയില്ലാതെ
ഏഴഴകുള്ളൊരു ചിത്രമെനിക്കായ് എഴുതിത്തരുമോ നീ
എനിക്കായ് എഴുതിത്തരുമോ നീ?

കടമിഴിമുനയും മഴവില്ലൊളിയും കടമായ് തരുമോ നീ
മത്സഖി കടമായ് തരുമോ നീ?
എങ്കില് എന്തിനു തൂലിക എന്തിനു ചായം
എഴുതാമെന്തും ഞാന്
നിനക്കായ് എഴുതാമെന്തും ഞാന്

തൂലികയില്ലാതെ ഞാന് ഒരു ചായവുമില്ലാതെ ഞാന്
എന്നേ നിന്നുടെ സുന്ദര രൂപം
എഴുതിയിരിപ്പൂ ഞാന് ഉള്ളില്
എഴുതിയിരിപ്പൂ ഞാന്

ഏഴുനിറങ്ങളുമൊന്നായി ഏഴുപദങ്ങളുമൊന്നായി
ഏകും നമ്മുടെരാഗം മോഹനം
ഏഴാം സ്വര്ഗമിതാ……..Save This Page As PDF