ചായക്കടക്കാരൻ ബീരാൻ കാക്കാടെ
മോളൊരു ചീനപ്പടക്കം
മോളൊരു ചീനപ്പടക്കം (2)
വാതിലും ചാരിയാ പൈങ്കിളി നമ്മളെ നോക്കുമ്പം
ചായ കുടിക്കാൻ മോഹം
നല്ലൊരു ചായ കുടിക്കാൻ മോഹം (2)
(ചായക്കടക്കാരൻ…)

കൊഞ്ചും പത്തരമാറ്റാണ്
പഞ്ചാരപ്പുഞ്ചിരിയാണു (2)
കൊഞ്ചിക്കുഴയണ പെണ്ണാണ് അവൾ
പഞ്ചവർണ്ണക്കിളിയാണു (2)
പതിനേഴിന്റെ വരമ്പത്ത് പെണ്ണ്
പലിശേം പറ്റിയിരിപ്പാണ് (2)
പരലു മിന്നണ കണ്ണാണ്
പടച്ചോനെയവള് പൊന്നാണ് (2)
(ചായക്കടക്കാരൻ…)

തങ്കക്കിനാവു മെനയണ പെണ്ണിന്റെ
ചങ്കിലിരുന്നൊരു ഹിക്ക്മത്ത്
തത്തമ്മ ചുണ്ടിന്റെ ചോപ്പു കാണുമ്പം
താനേ തോന്നും മുസീബത്ത്
ഐസൂനെ കെട്ടണ പുയ്യാപ്ല
ആളൊരു ബല്ലാത്ത മൊല്ലാക്ക (2)
മീൻ മണക്കണ കൈയ്യാണ്
മിനുസപ്പെടുത്തിയ തലയാണ്
കറുത്ത തേരട്ട ചൂണ്ടാണ്
കറ പിടിച്ചൊരു പല്ലാണ്
(ചായക്കടക്കാരൻ…)Save This Page As PDF