കരിവള വിക്കണ പെട്ടിക്കാരാ
കടം തരാമോ കുപ്പിവള
കണ്മഷി വേണം കമ്മല് വേണം
കറുത്ത ചീപ്പിന് വിലയെന്ത് (കരിവള)

മനസ്സിലിത്തിരി മധുവുണ്ട്
മധുരപ്പനിയുണ്ട്
കാതിലെപ്പോഴും പാട്ടുണ്ട്
കാണാന് കൊതിയുണ്ട് (മനസ്സില്)
ഓ …(കരിവള)

കടമിഴിയില് സ്വപ്നവുമായി …
കടമിഴിയില് സ്വപ്നവുമായ് ഞാന്
കാത്തു കാത്തു കഴിക്കുമ്പോള്
ഞാനോര്ത്തു രാവു രസിക്കുമ്പോള് (കടമിഴി)

ഇടയ്ക്ക് കിള്ളിയുണര്ത്താനെത്തും
മിടുക്കനല്ലേ നീ (ഇടയ്ക്ക്)
കുസൃതിക്കുടുക്കയല്ലേ നീ
(കരിവള)

കാനേത്തിനു കൊണ്ടുവരേണം
കനകം പൂശിയ കുപ്പിവള (കാനേത്തിനു)
മിഴിനീര്മണിമുത്ത് പതിച്ചൊരു
മാണിക്യ കുപ്പിവള - ഹോയ് (മിഴിനീര്)
കര്പ്പൂരക്കിനാക്കളുതിരും
കുളിരോലും പവിഴവള (കര്പ്പൂര)
മഴവില്ലുകള് ചായം ചേര്ക്കും
അഴകിന്റെ ചില്ലുവള (മഴവില്ല്)
അഴകോലും ചിപ്പിവള…

Save This Page As PDF