ദേവദാരു പൂത്ത നാളൊരു
ദേവകുമാരിയെ കണ്ടു ഞാൻ
വേദനയിൽ അമൃതു തൂകിയ
ദേവകുമാരിയെ കണ്ടു ഞാൻ

ഏകയായ് ഏകയായ്
എൻ മണിയറയിൽ
വന്നൂ അവൾ വന്നൂ
വീണ്ടും ഹൃദയം തളിരിട്ടു
വീണപൂക്കൾ വിടർന്നൂ
ആ..ആ.ആ.ആ
(ദേവദാരു…)

ദേവതേ ദേവതേ നിൻ തിരുമധുരം
നൽകൂ ഇനി നൽകൂ
മണ്ണിൽ വിണ്ണിൽ മണവാട്ടി
മൺവിളക്കു തെളിക്കൂ
ആ..ആ.ആ.ആ
(ദേവദാരു…)
Save This Page As PDF