പറക്കും തളികയില് പാതിരാത്തളികയില്
പണ്ടൊരു രാജകുമാരന്
അറബിക്കഥയിലെ ആകാശക്കോട്ടയിലെ
അത്ഭുതവിളക്കിനു പോയി
(…പറക്കും തളികയില്..)

തങ്കനിലാവിന്നരമനയില് താരാകുമാരിയുമായി
ആടിയും പാടിയും മോതിരം മാറിയും
ആയിരം രാവുകള് കടന്നു പോയി
വേഗം കടന്നു പോയി
(…പറക്കും തളികയില്..)

താഴെയൊരോമന മണ്കുടിലില്
ഒരു തകരവിളക്കിന്നരികില്
താലത്തില് മിഴിനീര്പ്പൂക്കളുമായൊരു
താമരപ്പെണ്ണവനെ കാത്തിരുന്നു
അവൾ കാത്തിരുന്നു
താലത്തില് മിഴിനീര്പ്പൂക്കളുമായൊരു
താമരപ്പെണ്ണവനെ കാത്തിരുന്നു
അവൾ കാത്തിരുന്നു

മധുവിധുരാവിന് മലര്വനിയില്
മായാവിമാനവുമേറി
താരകപ്പെണ്ണുമായ് പാടിയുമാടിയും
താമരപ്പെണ്ണിനെ മറന്നു പോയി അവന്
മറന്നു പോയി
(…പറക്കും തളികയില്..)


Save This Page As PDF