അഷ്ടമുടിക്കായലിലെ അന്നനടത്തോണിയിലെ
ചിന്നക്കിളി ചിങ്കാരക്കിളി ചൊല്ലുമോ
എന്നെ നിനക്കിഷ്ടമാണോ ഇഷ്ടമാണോ (അഷ്ടമുടി)

ഓളങ്ങൾ ഓടിവരും നേരം
വാരിപ്പുണരുന്നു തീരം
വാരി വാരിപ്പുണരുന്നു തീരം
മോഹങ്ങൾ തേടിവരും നേരം
ദാഹിച്ചു നിൽക്കുന്നു മാനസം
എൻ മനസ്സിലും നിൻ മനസ്സിലും
ഇന്നാണല്ലോ പൂക്കാലം
പൊന്നു പൂക്കാലം (അഷ്ടമുടി)

ഗാനങ്ങൾ മൂളിവരും കാറ്റേ
മാറോടണയ്ക്കുന്നു മാനം - നിന്നെ
മാറോടണയ്ക്കുന്നു മാനം
കൂടെത്തുഴഞ്ഞു വരും നേരം
കോരിത്തരിക്കുന്നു ജീവിതം
എൻ കിനാവിലും നിൻ കിനാവിലും
ഒന്നാണല്ലോ സംഗീതം
പ്രേമസംഗീതം (അഷ്ടമുടി)
ആ…ആ…

Save This Page As PDF