ഇനിയെന്റെ ഇണക്കിളിക്കെന്തു വേണം
എന്തു വേണം ഇനിയെന്തു വേണം
ഈ രാത്രി വെളുക്കാതിരിക്കേണം (ഇനിയെന്റെ)

കൈവളകൾ കിലുങ്ങാതെ കാൽത്തളകൾ കിലുങ്ങാതെ
കതകു തുറന്നു വന്ന മിടുക്കിയല്ലേ (കൈവള)
ഇതു വരെ മീട്ടാത്ത തംബുരു മീട്ടി ഞാൻ
ഇനിയെനിക്കെന്തു തരും (ഇതു)
എന്നെ

ഇനിയെന്റെ ഇണക്കിളിക്കെന്തു വേണം
എന്തു വേണം ഇനിയെന്തു വേണം
ഈ ഗാനം മറക്കാതിരിക്കേണം

ആരുമാരുമറിയാതെ ആരോടും പറയാതെ
ഹൃദയം തുറന്നു തന്ന മിടുക്കനല്ലേ (ആരും)
ഇതു വരെ ചൂടാത്ത രോമാഞ്ചം നൽകി ഞാൻ
ഇനിയെനിക്കെന്തു തരും
എന്നെ

ഇനിയെന്റെ ഇണക്കിളിക്കെന്തു വേണം
എന്തു വേണം ഇനിയെന്തു വേണം
ഈ പൂക്കൾ കൊഴിയാതിരിക്കേണം
ആ….Save This Page As PDF