കിലുകിലുക്കും കിലുകിലുക്കും
കിങ്ങിണിച്ചെപ്പിലൊളിച്ചിരിക്കും
ടെലിഫോണിനുള്ളിലുണ്ടൊരു കൂട്ടുകാരി
കളിക്കൂട്ടുകാരി
കിലുകിലുക്കും……….

കരുകരുകരെ കറുത്തിരിക്കും
വെളുവെളുക്കെ ചിരിക്കും
കിണികിണികിണി മണിയടിക്കും
മനസ്സിലിക്കിളി കൂട്ടും
ഇക്കിളികൂട്ടും
കിലുകിലുക്കും

ഹലോ ഹലോ വിളിക്കും
അകലെയോടിയൊളിക്കും
കാതില് വന്നു കഥപറയും
കാല്ച്ചിലമ്പൊലി കേള്ക്കും
ചിലമ്പൊലി കേള്ക്കും
കിലുകിലുക്കും……….

അച്ഛനെയാണേലും അമ്മയെയാണേലും
അമ്പിളിമാമനെയാണേലും
അരികിലെത്തിക്കും അവള് അരികിലെത്തിക്കും
കിലുകിലുക്കും……….

നളചരിതം കഥകളിയിലെ അരയന്നത്തിനെപ്പോലെ
ദൂരെയുള്ളോരരമനയില് ദൂതിനുപോകും
അവള് ദൂതിനുപോകും
കിലുകിലുക്കും………Save This Page As PDF