നിറഞ്ഞ കണ്ണുകളോടെ
നിശ്ശബ്ദ വേദനയോടെ
പിരിഞ്ഞു പോണവരേ
വിധിയുടെ കൈകൾക്കറിയില്ലല്ലോ
വിരഹവേദന വിരഹവേദന (നിറഞ്ഞ)

പിറന്ന ഭൂമിയും പൊന്നും പണവും
പങ്കിടുന്നതു പോലെ
മധുര മാനസ ബന്ധങ്ങൾ
പകുത്തു മാറ്റരുതേ അരുതേ
പകുത്തു മാറ്റരുതേ (നിറഞ്ഞ)

പഞ്ചഭൂതങ്ങൾ തുന്നിത്തന്നൊരു
പഴയ കുപ്പായങ്ങൾ
മരണമൂരിയെടുത്താലും
പിരിഞ്ഞു പോകരുതേ അരുതേ
പിരിഞ്ഞു പോകരുതേ (നിറഞ്ഞ)

Save This Page As PDF