ജയ ജയ ജയ ജന്മ ഭൂമി
ജയ ജയ ജയ ഭാരത ഭൂമി (2)

ആകാശഗംഗയൊഴുകി വന്ന ഭൂമി(2)
ശ്രീകൃഷ്ണ ഗീതയമൃതു തന്ന ഭൂമി (2)
വേദാന്തസാരവിഹാര പുണ്യ ഭൂമി (2)
ഭാസുര ഭൂമി ഭാരത ഭൂമി (ജയ)

സ്നേഹത്തിൻ കുരിശുമാല ചർത്തിയ ഭൂമി(2)
ത്യാഗത്തിൻ നബിദിനങ്ങൾ വാഴ്ത്തിയ ഭൂമി(2)
ശ്രീബുദ്ധ ധർമ്മ പതാക നീർത്തിയ ഭൂമി (2)
പാവന ഭൂമി ഭാരത ഭൂമി (2) (ജയ)

സ്വാതന്ത്ര്യ ധർമ്മ സമര കർമ്മ ഭൂമി (2)
സത്യത്തിൻ നിത്യ ഹരിത ധന്യ ഭൂമി (2)
സംഗീത നൃത്ത വിലാസ രംഗഭൂമി (2)
ഭാസുര ഭൂമി ഭാരത ഭൂമി (ജയ ജയ)
Save This Page As PDF