കണ്ണില്പ്പെട്ടതു കയ്യില്പ്പെടില്ല
കാലം നമ്മള്ക്കെതിരായാല്
കണ്ണീരുകൊണ്ടൊരു കാര്യവുമില്ല
കാലക്കേടിനു മരുന്നില്ല

ആശിച്ചിടുന്നതിനതിരില്ല നമു-
ക്കായതു നേടുവാന് വഴിയില്ല
ഹൃദയം തുറന്നുകാട്ടിയാല് കാണാന്
ഉതവുന്ന കണ്ണുകളാര്ക്കുമില്ല

എന്താണുജീവിതമെന്താണിതിന്നര്ഥം
ഏതാണു പോകേണ്ട മാര്ഗ്ഗം?
ആരാണുചൊല്ലിത്തരുവാന് നേര്വഴി
ആരാണു കാട്ടിത്തരുവാന്?

Save This Page As PDF