അങ്ങേതിലിങ്ങേതിലോടി നടക്കും
ചങ്ങാതീ ചങ്ങാതീ
ഇവിടത്തുകാരോടയലത്തുകാരനു
ഇണക്കമോ പിണക്കമോ?
(അങ്ങേതില്…)

പറയാനായിരം കഥകളുമായ് ഞാന്
ഒരുങ്ങിനില്ക്കും ദൂരെ (പറയാനായ്)
കണ്ടുചിരിച്ചവനരികില് വരുമ്പോള്
പണ്ടില്ലാത്തൊരു നാണം
പണ്ടില്ലാത്തൊരു നാണം (കണ്ടുചിരിച്ചവൻ)
അഹഹാ…ഒഹൊഹോ….
(അങ്ങേതില്…)

വരുമെന്നു കരുതീ വരുമെന്നു കരുതീ
വിരുന്നൊരുക്കും വീട്ടില്
എന്മനസ്സമ്മതമൊന്നറിയിക്കാന്
എന്തെന്നില്ലാത്ത ദാഹം
അഹഹാ…ഒഹൊഹോ….
(അങ്ങേതില്…)

പകുത്തുനല്കും പകുത്തുനല്കും
പകല്ക്കിനാവിന് മധുരം
എന്റേതാണവനെങ്കിലുമവനെ
സ്വന്തമാക്കാന് മോഹം
അഹഹാ…ഒഹൊഹോ….
(അങ്ങേതില്…)
Save This Page As PDF