നല്ലോലപ്പൈങ്കിളീ നാരായണക്കിളീ
നാളെയ്ക്കൊരുവട്ടിപ്പൂ വേണം
(നല്ലോല)

വന്മലക്കാട്ടിലെ വനമുല്ല വേണം
വാടാത്ത വാകപ്പൂ വേണം (വന്മല)
മാരന്റെ കോവിലില് പൂജിക്കാനാണേ
വീരന്നു നേദിക്കാനാണേ
വീരന്നു നേദിക്കാനാണേ (മാരന്റെ)
(നല്ലോല)

ആരോ ..അവനാരോ ……..
നിന്റെ വീരനാരോ മണി മാരനാരോ
നിന്റെ വീരനാരോ മണി മാരനാരോ
കരളുറപ്പുള്ളവന് കണ്ടാലോ സുന്ദരന്
കരവാളെടുത്താലോ കെങ്കേമന് അവന്
കരവാളെടുത്താലോ കെങ്കേമന്

അങ്കക്കലിയുള്ളോന് ആനന്ദം കൊള്ളുവോന്
തങ്കത്തിടമ്പൊത്തോരെന്റെ മാരന്
ആരോ …അവനാരോ
നിന്റെ വീരനാരോ മണി മാരനാരോ …ആരോ..Save This Page As PDF