അഞ്ജനക്കണ്ണെഴുതി ആലിലത്താലി ചാര്ത്തി
അറപ്പുരവാതിലില് ഞാന് കാത്തിരുന്നു
മണവാളനെത്തും നേരം കുടുമയില് ചൂടാനൊരു
കുടമുല്ലമലർമാല കോര്ത്തിരുന്നു (അഞ്ജന..)

മുടിമേലെ കെട്ടിവെച്ചു തുളുനാടന് പട്ടുടുത്തു
മുക്കൂറ്റിച്ചാന്തും തൊട്ടൂ ഞാനിരുന്നു
കന്നിവയല്വരമ്പത്ത് കാലൊച്ച കേട്ടനേരം
കല്യാണമണിദീപം കൊളുത്തിവെച്ചു (അഞ്ജന..)

തൂശനില മുറിച്ചുവച്ചു തുമ്പപ്പൂ ചോറുവിളമ്പി
ആശിച്ച കറിയെല്ലാം നിരത്തിവെച്ചു
പുള്ളുകളുറങ്ങീട്ടും പൂങ്കോഴി കരഞ്ഞിട്ടും
കള്ളനവന് വന്നില്ല തോഴിമാരെ (അഞ്ജന..)

Save This Page As PDF