ഉണ്ണിക്കൈ രണ്ടിലും വെണ്ണ തരാം
ഓമനപ്പീലി തിരുകിത്തരാം (ഉണ്ണിക്കൈ)
കണ്ണാ നീയെന്നെ കൈവിടല്ലേ(2)
മണിവര്ണ്ണാ നീയെന്നെ മറന്നിടല്ലേ(2) (ഉണ്ണിക്കൈ)

ഗോപിമാര് ചുംബിക്കും നെറ്റിയില് കസ്തൂരി-
ഗോപിയണിഞ്ഞ മനോഹരനേ
ഗോകുലം കാത്തു കാളിന്ദിതീരത്തു
കോലക്കുഴലൂതി നിന്നവനേ
കണ്ണാ..
കണ്ണാ നീയെന്നെ കൈവിടല്ലേ മണി-
വര്ണ്ണാ നീയെന്നെ മറന്നിടല്ലേ (ഉണ്ണിക്കൈ)

അന്പാര്ന്നു പൂജിക്കും ഭക്തരെ പാലിക്കാന്
അമ്പാടിയാര്ന്ന മണിക്കിടാവേ
എന് പ്രാണന് നീറ്റുന്ന സങ്കടം മാറ്റുവാന്
നിന് പാദമല്ലാതെയാരുമില്ലേ
ആരുമില്ലേ ആരുമില്ലേSave This Page As PDF