(സ്ത്രീ) കഥയില്ല എനിക്ക് കഥയില്ല കലയില്ല കവിതയുമില്ലാ
കഥയില്ല എനിക്ക് കഥയില്ല കലയില്ല കവിതയുമില്ലാ
പതിയെ പോല് പേരില്ല പദവിയുമില്ലാ
അവിടത്തെ പ്രണയത്തില് നിധിയെന്നും നേടുവാന്
ഇവളിനി അനുദിനം എന്തു ചെയ്യും

(പു) കഥ വേണ്ട നിനക്കു കഥ വേണ്ട കല വേണ്ട കവിതയും വേണ്ടാ
കഥ വേണ്ട കല വേണ്ട കവിതയും വേണ്ടാ
(സ്ത്രീ)ആ,,ആ,,ആ,,ആ,,
അനുരാഗപൂജ തന് വിധിയറിയേണ്ടാ
ഹൃദയം ഞാന് തന്നത് സദയം നീ സൂക്ഷിക്കൂ
അതു മാത്രം അതു മാത്രം പോരും സഖി
(സ്ത്രീ) കഥയില്ല.. എനിക്ക് കഥയില്ല കലയില്ല കവിതയുമില്ലാ..
(പു) കഥ വേണ്ട.. നിനക്ക് കഥ വേണ്ട കല വേണ്ട കവിതയും വേണ്ടാ..

(സ്ത്രീ) ഭവനം നോക്കാനും അറിയില്ലല്ലോ അവിടെ
ഭരണം നടത്താനും അറിയില്ലല്ലോ
പഴയരി വയ്ക്കണോ പായസം വയ്ക്കണോ
പതിവായി അവിടത്തെ സല്ക്കരിക്കാന്
(സ്ത്രീ) കഥയില്ല.. എനിക്ക് കഥയില്ല കലയില്ല കവിതയുമില്ലാ..
(പു) കഥ വേണ്ട.. നിനക്ക് കഥ വേണ്ട കല വേണ്ട കവിതയും വേണ്ടാ..
ആ… ആഹഹഹാ… ആഹഹഹാ… ആഹഹഹാ…

(പു) ഹൃദയത്തിന് സാമ്രാജ്യം നീ ഭരിക്കു
അങ്ങു മധുരാനുരാഗത്തിന് വിളക്കു വയ്ക്കു
പതിവരും നേരത്തു പാലൊളിച്ചിരിയാലേ
പാലടപ്പായസം വെച്ചാല് പോരും
(പു) കഥ വേണ്ട.. നിനക്ക് കഥ വേണ്ട കല വേണ്ട കവിതയും വേണ്ടാ..
(സ്ത്രീ) കഥ വേണ്ട.. എനിക്ക് കഥ വേണ്ട കല വേണ്ട കവിതയും വേണ്ടാ..
ആ… ആ… ആ… ആ…
ആഹഹഹാ… ഓഹൊഹൊഹോ.. ആഹഹഹാ… ങ്ങൂങ്ങുഹുഹൂ…
ആഹഹഹാ… ഓഹൊഹൊഹോ.. ആഹഹഹാ… ങ്ങൂങ്ങുഹുഹൂ…


Save This Page As PDF