കണ്ടില്ലേ വമ്പ് അതു(2)
കൊണ്ടാല് കൂരമ്പ്
ആ കൂടുകള് പൊട്ടിച്ചു
നീയാ കൂട്ടം തെറ്റിച്ചു

ഏകാന്തതയില് നാമൊന്നിച്ചീ
ലോകം തെല്ലു മറന്നു രമിക്കാം
പദവിയും ധനവുമാര്ന്നീടും വന്
പ്രഭുത വിട്ടു നീ പോരുമോ

പലരും പാരില് കൊതിയേലും നിന്
പ്രണയമിന്നെനിക്കേകുമോ
ഭാവന തന് കൈക്കുമ്പിളേന്തുമീ
യാചകനു നീ ചേരുമോ

ഉലകിലെന്തിലും മീതെയായ് നിന്
കലയിലുത്സവം കാണ്മു ഞാന്
കലയിലെന്മനം പ്രേമിപ്പു ആ
കരളിലെന്മനം പ്രാപിപ്പു

കലയും കനകവുമൊന്നായ് ചേരും
കരളിലേലുമനുരാഗം
കണ്ടില്ലേ വമ്പ് അതു
കൊണ്ടാല് കൂരമ്പ്

ആ കൂടുകള് പൊട്ടിച്ചു
നീയാകൂട്ടം തെറ്റിച്ചു
ഏകാന്തതയില് നാമൊന്നിച്ചീ
ലോകം തെല്ലുമറന്നീടാനീ
സാമര്ത്ഥ്യം കണ്ടോ
നിന് കേമത്തം കൊണ്ടോ


Save This Page As PDF