ആകാശത്തിലെ കുരുവികള്..
ആകാശത്തിലെ കുരുവികള്
വിതയ്ക്കുന്നില്ല കൊയ്യുന്നില്ല
(ആകാശത്തിലെ..)

കളപ്പുരകള് കെട്ടുന്നില്ല
അളന്നളന്നു കൂട്ടുന്നില്ല
കളപ്പുരകള് കെട്ടുന്നില്ല
അളന്നളന്നു കൂട്ടുന്നില്ല
പങ്കുവച്ചും പണയം വച്ചും
തങ്ങളില് അകലുന്നില്ല (ആകാശത്തിലെ)

മണ്ണിലെ മനുഷ്യന് മാത്രം
തല്ലിത്തകരുന്നു
മണ്ണിലെ മനുഷ്യന് മാത്രം
തല്ലിത്തകരുന്നു
കനകം മൂലം കാമിനി മൂലം
കലഹം കൂടുന്നു (ആകാശത്തിലെ)

സ്നേഹമെന്ന നിധിയും കൊണ്ടൊരു
ദൈവപുത്രന് വന്നു
സ്നേഹമെന്ന നിധിയും കൊണ്ടൊരു
ദൈവപുത്രന് വന്നു
കുരിശിലേറ്റി മുള്മുടി നല്കി
കുരുടന്മാര് നമ്മള് (ആകാശത്തിലെ…)

Save This Page As PDF