മാനത്തെ ഏഴു നില മാളികയില് ഒരു
മാലാഖയുണ്ടൊരു മാലാഖ
തൂവെള്ളിമേഘങ്ങളില് ലല്ലലല്ലം തുള്ളുന്ന
മാലാഖയുണ്ടൊരു മാലാഖ (മാനത്തെ)

മാലാഖ കണ്ണൊന്നടച്ചു തുറക്കുമ്പോള്
ഭൂമിയില് രാപകലുണ്ടാകും
മാലാഖ കണ്ണൊന്നടച്ചു തുറക്കുമ്പോള്
ഭൂമിയില് രാപകലുണ്ടാകും
നക്ഷത്രപ്പൂമര കൊമ്പിന്മേലാടുമ്പോള്
നാടാകെ പൂക്കാലമുണ്ടാകും
നാടാകെ പൂക്കാലമുണ്ടാകും (മാനത്തെ)

സ്വപ്നത്തില് മാലാഖ ചിത്രം വരയ്ക്കുമ്പോള്
സ്വര്ഗ്ഗത്തു മഴവില്ലുണ്ടാകും
സ്വപ്നത്തില് മാലാഖ ചിത്രം വരയ്ക്കുമ്പോള്
സ്വര്ഗ്ഗത്തു മഴവില്ലുണ്ടാകും
പറുദീസ മെല്ലെ മെല്ലെ തുറക്കുമ്പോള്
പൊന്മുകില് പ്രാവുകള് നൃത്തമാടും
പൊന്മുകില് പ്രാവുകള് നൃത്തമാടും (മാനത്തെ)

തങ്കനിലാവു കൊണ്ടു താഴികക്കുടം വച്ച
മഞ്ചലിലിരിക്കുന്ന മാലാഖേ
തങ്കനിലാവു കൊണ്ടു താഴികക്കുടം വച്ച
മഞ്ചലിലിരിക്കുന്ന മാലാഖേ
നിന് നാട്ടിലില്ലാത്ത നിങ്ങളാരും കാണാത്ത
മണ്ണിലെ തിരുഹൃദയപ്പൂ വേണോ ?
(മാനത്തെ)
Save This Page As PDF