കിളിവാതിലില് മുട്ടിവിളിച്ചത്
കിളിയോ കാറ്റോ
കിളിയല്ല കാറ്റല്ല കളിത്തോഴനാണ് നിന്
കളിത്തോഴനാണല്ലോ (കിളിവാതിലില്)

നേരമിരുട്ടിയ നേരത്തിപ്പോള്
എവിടെപ്പോണു നിങ്ങള് എവിടെപ്പോണു
കാത്തിരിക്കും കന്യകയെ
കാണാന് പോണു ഞാന് കാണാന് പോണു
കാത്തിരിക്കും കന്യകയെ
കാണാന് പോണു ഞാന് കാണാന് പോണു
(കിളിവാതിലില്)

കന്യകയെ കണ്ടാലിപ്പോള് എന്തു നൽകും നിങ്ങള്
എന്തു നൽകും
മനസ്സിലുള്ള മധുരം മുഴുവന് പകര്ന്നു
നല്കും ഞാന് പകര്ന്നു നല്കും

(കിളിവാതിലിൽ.)

കന്യക നാണം കുണുങ്ങി നിന്നാല്
എന്തുചെയ്യും നിങ്ങള് എന്തുചെയ്യും
കല്ലുമോതിരക്കയ്യാലവളുടെ കണ്ണുപൊത്തും ഞാന്
ഇങ്ങനെ കണ്ണുപൊത്തും ഞാന്

(കിളിവാതിലില്)

Save This Page As PDF