താലീ പീലീ കാടുകളിൽ
താളം തുള്ളി നടന്നപ്പോൾ
ചിങ്ങനിലാവിനു പണ്ടു പണ്ടൊരു ചിലമ്പു കിട്ടി
പൊന്നിൻ ചിലമ്പു കിട്ടി

വെള്ളിപ്പല്ലക്കിനുള്ളിലിരിക്കണ
വിണ്ണിലെ രാജകുമാരി വിണ്ണിലെ രാജകുമാരി
ഒറ്റച്ചിലമ്പുമായ് ചിങ്ങ നിലാവത്തു
നർത്തനമാടി മായാ നർത്തനമാടി

താലീ പീലീ കാടുകളിൽ
താളം തുള്ളി നടന്നപ്പോൾ
ചിങ്ങനിലാവിനു പണ്ടു പണ്ടൊരു ചിലമ്പു കിട്ടി
പൊന്നിൻ ചിലമ്പു കിട്ടി

ഏഴു വെളുപ്പിനു തോഴരോടൊത്തവൾ
ഏഴാം കടൽക്കരെ പോയി
മുങ്ങിത്തുടിച്ചു കുളിക്കും നേരത്തു ചിലമ്പു പോയി
പൊന്നിൻ ചിലമ്പു പോയി

താലീ പീലീ കാടുകളിൽ
താളം തുള്ളി നടന്നപ്പോൾ
ചിങ്ങനിലാവിനു പണ്ടു പണ്ടൊരു ചിലമ്പു കിട്ടി
പൊന്നിൻ ചിലമ്പു കിട്ടി

കറുത്തവാവിനു രാജകുമാരിയെ
കണ്ടവരെല്ലാം ചോദിച്ചു കണ്ടവരെല്ലാം ചോദിച്ചു
ചിങ്ങനിലാവിൻ തേരു കണ്ടോ
ചിലമ്പു കണ്ടോ പൊന്നിൻ ചിലമ്പു കണ്ടോ

താലീ പീലീ കാടുകളിൽ
താളം തുള്ളി നടന്നപ്പോൾ
ചിങ്ങനിലാവിനു പണ്ടു പണ്ടൊരു ചിലമ്പു കിട്ടി
പൊന്നിൻ ചിലമ്പു കിട്ടി

Save This Page As PDF