പെണ്ണായിപ്പിറന്നെങ്കില്
മണ്ണായിത്തീരുവോളം
കണ്ണീരു കുടിക്കാനോ ? ദിനവും
കണ്ണീരു കുടിക്കാനോ ?

പിന്നിലോ പെരുംവഴി
മുന്നിലോ മരുഭൂമി
എങ്ങോട്ടാണിനി യാത്ര..അമ്മേ
എങ്ങോട്ടാണിനി യാത്ര.. (പെണ്ണായി…)

എങ്ങിനെ വളര്ത്തും നീ
കണ്ണിനുകണ്ണാകുമീ
പൊന്കുടത്തെ (പെണ്ണായി..)

പാവനമൊരിടത്തില്
പശിയിങ്കല് നീറിടാതെ
പാവമീ മണിക്കുഞ്ഞ്
വളര്ന്നിടട്ടേ ( പാവന )
Save This Page As PDF